കായംകുളം: ഉപാധികളൊന്നുമില്ലാതെയാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മടങ്ങിയെത്തുന്നത് ഭാരവാഹിയാകാനാണോ എന്ന സംശയം ഉണ്ടാകാതിരിക്കാനാണ് കോൺഗ്രസ് പുനഃസംഘടന കഴിയുന്നതുവരെ അദ്ദേഹം കാത്തിരുന്നത്. രണ്ടുമൂന്നു പേർ കോൺഗ്രസ് വിട്ടു പോയപ്പോൾ സി.പി.എം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരുമെന്ന് അന്നു ഞങ്ങൾ പറഞ്ഞിരുന്നതാണ്. ചെറിയാൻ ഫിലിപ്പിന്റെ പാർട്ടിയിലേക്കുള്ള തിരിച്ചു വരവ് അതിന്റെ തുടക്കമാണ്. വരുംദിവസങ്ങളിൽ കൂടുതൽപേർ കോൺഗ്രസിലെത്തും. കൂടുതൽ അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ലെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞത്. നിയമസഭയ്ക്ക് അതിന്റേതായ അന്തസുണ്ട്. ചില ആളുകൾ ചന്തയിൽ പറയുന്നതു പോലെ അവിടെ സംസാരിക്കുന്നുണ്ട്. ആ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും മാറ്റുമെന്ന് സ്പീക്കർ അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |