തിരുവനന്തപുരം: പുന:സംഘടിപ്പിക്കപ്പെട്ട കെ.പി.സി.സിയുടെ ആദ്യയോഗം നവംബർ രണ്ടിന് രാവിലെ പത്തിന് ഇന്ദിരാഭവനിൽ ചേരുമെന്ന് പ്രസിഡന്റ് കെ. സുധാകരൻ എം.പി അറിയിച്ചു. നിർവാഹക സമിതി അംഗങ്ങൾ, സ്ഥിരം ക്ഷണിതാക്കൾ, പ്രത്യേക ക്ഷണിതാക്കൾ, പോഷകസംഘടനാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. മൂന്നിന് രാവിലെ പത്തിന് നിർവാഹക സമിതി അംഗങ്ങളുടെ യോഗവും ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |