SignIn
Kerala Kaumudi Online
Thursday, 19 September 2024 4.58 AM IST

അമേരിക്കയിൽ കുട്ടികൾക്ക് കൊവാക്‌സിൻ,​ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്

Increase Font Size Decrease Font Size Print Page
covaxin-

വാഷിംഗ്‌ടണ്‍ : അമേരിക്കയിൽ കുട്ടികളിൽ കൊവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അപേക്ഷ നൽകി. രണ്ട് മുതൽ 18 വരെ പ്രായമുള്ള കുട്ടികളിൽ കൊവാക്സിൻ ഉപയോഗിക്കുന്നതിന് ഭാരത് ബയോടെക്കിന്റെ യു.എസിലെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെനാണ് യു .എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് അനുമതി തേടിയിരിക്കുന്നത്. ഒക്യൂജെന്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയത്.

.2-18 വയസിനിടയിലുള്ള 526 കുട്ടികളില്‍ നടത്തിയ പീഡിയാട്രിക് ക്ലിനിക്കല്‍ ട്രയലിന്റെ അടിസ്ഥാനത്തിലാണ് ഒക്യുജെന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലെ പരീക്ഷണമാണ് ഇതുവരെ പൂര്‍ത്തിയായത്. കൊവാക്‌സിന്‍ സുരക്ഷ, പ്രതികരണം, പ്രതിരോധം എന്നിവ വിലയിരുത്തുന്നതിനാണ് ഇത് നടത്തിയത്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, COVAXIN, BHARATH BIOTECH, US
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.