ട്രിപ്പോളി: ലിബിയയിൽ വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് നജ്ല മങ്കൂഷിനെ പ്രസിഡൻഷ്യൽ കൗൺസിൽ പുറത്താക്കി. ഭരണസംബന്ധമായ നിയമലംഘനം ആരോപിച്ചാണിത്. രാജ്യത്തിന് പുറത്തുപോകുന്നതിനും വിലക്കുണ്ട്.
കൗൺസിലിനോട് ആലോചിക്കാതെ വിദേശകാര്യനയം നടപ്പാക്കാൻ ശ്രമിച്ചതിന് മൂന്നംഗ സമിതിയാണ് നജ്ലയെ പുറത്താക്കിയതെന്ന് കൗൺസലിൽ വക്താവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ വക്താവ് വെളിപ്പെടുത്തിയില്ല.അതേസമയം, കൗൺസിലിന്റെ തീരുമാനം ലിബിയയിലെ പരിവർത്തന സർക്കാർ തള്ളി.