ഗുരുവായൂർ: എൽ.എഫ് കോളജിലെ ക്ലാസ് മുറിയിലെത്തിയ മുള്ളൻ പന്നിയെ പൊലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോളജിലെ പഴയ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഊർജതന്ത്ര ക്ലാസ് മുറിയിലാണ് മുള്ളൻ പന്നിയെത്തിയത്. ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് മുള്ളൻ പന്നിയെ കണ്ടത്. ക്ലാസിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. കോളജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ടെമ്പിൾ പൊലീസെത്തി മുള്ളൻ പന്നിയെ കൂട്ടിലാക്കി. എരുമപ്പെട്ടിയിൽ നിന്ന് വനം വകുപ്പ് അധികൃതരെത്തി കാട്ടിൽ വിടാനായി കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |