ആലത്തൂർ: ബസ് ചാർജ്ജ് നിശ്ചയിക്കുമ്പോൾ മിനിമം ചാർജിൽ യാത്ര ചെയ്യാവുന്ന ദൂരം നിലവിലുള്ള അഞ്ചു കിലോ മീറ്റർ എന്നതിൽ കുറവ് വരുത്താൻ പാടില്ലെന്ന് ഫോറം ഫോർ കൺസ്യൂമർ ജസ്റ്റീസ് സർക്കാറിനോട് ആവശ്യപ്പെട്ടു. തുടർന്നുള്ള സ്റ്റേജുകൾ 2.5 കിലോമീറ്റർ എന്ന നിലവിലുള്ള രീതി തുടരാവുന്നതാണ്. പല സ്റ്റേജുകളും 2.5 കിലോമീറ്ററിൽ താഴെയാണ് കാണുന്നത്. മിനിമം ചാർജിന് ശേഷമുള്ള എല്ലാ ഫെയർ സ്റ്റേജും 2.5 കിലോമീറ്റർ എന്ന നിലയിൽ പുനർനിർണയം നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. പി.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പഴനിമല, എ.അരുൺ അരവിന്ദ്, എ.ഉസ്മാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |