തിരുവനന്തപുരം: സി പി എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ ആകും. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സൻ ആക്കാനും തീരുമാനമായി. ഇന്നുചേർന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്.
ചെറിയാൻ ഫിലിപ്പിനെയാണ് ആദ്യം ഖാദി ബോർഡിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹം ഇത് നിരസിക്കുകയും സി പി എം വിട്ട് കോൺഗ്രസിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നേരത്തെ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |