കോട്ടയം: സ്പോട്ട്സ് കളരിപ്പയറ്റ് അസോസിയേഷനും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന് നാഗമ്പടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്പോട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഡി .കെ മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്പോട്ട്സ് കളരിപ്പയറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ഷാജി വാസുദേവൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി ഡി ശില്പ മുഖ്യാതിഥിയാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |