ബാഴ്സലോണ: ഇതിഹാസ താരം സാവി ഹെർണാണ്ടസ് പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തങ്ങളുടെ പഴയപടക്കുതിര ഡാനി ആൽവസിനെ തിരികെ ടീമിലെത്തിച്ച് ബാഴ്സലോണ. സാവി ഹെർണാണ്ടസ് മുഖ്യ പരിശീലകനായ ശേഷം ബാഴ്സലോണ ക്ലബ് സൈൻ ചെയ്യുന്ന ആദ്യതാരമാണ് ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവസ്. ബ്രസീലിയൻ ക്ലബ് സാവോ പോളോയിൽ നിന്നാണ് 38കാരനായ ആൽവസിന്റെ വരവ്. സാവോ പോളോയുമായുള്ള കരാർ കഴിഞ്ഞ സെപ്തംബറിൽ അവസാനിച്ച ഡാനി ഫ്രീ ഏജന്റായാണ് ബാഴ്സയിൽ എത്തിയിരിക്കുന്നത്. അടുത്തയാഴ്ച അദ്ദേഹം ടീമിനൊപ്പം ചേരുമെങ്കിലും ജനുവരിയിലെ അദ്ദേഹത്തിന് കളിക്കാനിറങ്ങാനാകൂ.2008ൽ ബാഴ്സയിലെത്തിയ ആൽവസ് ക്ലബിനൊപ്പം 23 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. 2016-ൽ ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിലേക്ക് മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |