ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ താരം ശാലു ചൗരസ്യക്കെതിരെ അജ്ഞാതന്റെ ആക്രമണം. നടിയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു. അക്രമിയുമായുള്ള പിടിവലിക്കിടെ നടിക്ക് സാരമായി പരിക്കേറ്റു.
ഇന്നലെ രാവിലെ ഹൈദരാബാദിലെ കെ.ബി.ആർ പാർക്കിലാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു നടി. പാർക്കിലെ വാക്ക് വേയിലൂടെ നടക്കുന്നതിനിടെ ഒരാൾ നടിക്ക് നേരെയെത്തി നടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളഞ്ഞു.നടിയുടെ പരാതി പ്രകാരം ബഞ്ചാര ഹിൽസ് പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് നടിക്ക് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു. ശാലു ആശുപത്രിയിൽ ചികിത്സ തേടി. ശാലു ചൗരസ്യയെ അക്രമി പാറക്കല്ല് ഉപയോഗിച്ച് ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. നടിയുടെ തലയിലും മുഖത്തുമാണ് പരുക്കേറ്റത്. സി.സി ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണെന്നും മോഷ്ടാവിനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |