# ഡൗൺലോഡ് ചെയ്യുന്നവരും കുടുങ്ങും
തൃക്കാക്കര: കൊവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകൾക്ക് പുത്തൻ ഉണർവ് നൽകിയ ദുൽഖർ സൽമാന്റെ 'കുറുപ്പ്' എന്ന സിനിമയുടെ വ്യാജപതിപ്പ് സൈറ്റുകളിൽ അപ്ലോഡ് ചെയ്ത സംഭവത്തിൽ കൊച്ചി സൈബർ ഡോം അന്വേഷണം ആരംഭിച്ചു. നിർമ്മാതാക്കളിൽ ഒരാളായ എം.സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ അനീഷ് മോഹന്റെ പരാതിയിലാണ് കേസ്. 12 ന് റിലീസായ ചിത്രം തിയേറ്റുകളിൽ നിറഞ്ഞോടുന്നതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ സൈറ്റുകളിൽ എത്തിയത്. തിയേറ്ററുകളിൽ നിന്നു പകർത്തിയ പ്രിന്റാണ് ടെലഗ്രാം, തമിഴ് റോക്കഴ്സ്, തമിഴ് ബ്ലാസ്റ്റേഴ്സ് അടക്കമുളള സൈറ്റുകളിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. മലയാളം കൂടാതെ മറ്റ് നാല് ഭാഷകളിലും വ്യാജ പതിപ്പ് ഇറങ്ങിയിട്ടുണ്ട്. അപ്ലോഡ് ചെയ്ത ആളുടെ വിവരങ്ങൾക്കായി ടെലഗ്രാമിന് കത്ത് നൽകിയിട്ടുണ്ട്. സിനിമ ഡൗൺലോഡ് ചെയ്യുന്നവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |