കൊച്ചി: മത്സ്യകർഷകരെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനർമാരുടെ അഞ്ച് ദിവസത്തെ പരിശീലന പരിപാടി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) സമാപിച്ചു. അക്വാകൾച്ചർ വിഭാഗം മേധാവി ഡോ.ദിനേശ് കൈപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ 20 മാസ്റ്റർ ട്രെയിനർമാരാണ് പങ്കെടുത്തത്. പരിശീലനം പൂർത്തിയാക്കിയവർക്ക് കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ സമാപനയോഗത്തിൽ അദ്ധ്യക്ഷനായി. വിജ്ഞാനവ്യാപനവിഭാഗം മേധാവി ഡോ.ഡെയ്സി കാപ്പൻ, ഫിഷറീസ് ഡീൻ ഡോ.റോസിലിൻഡ് ജോർജ്, ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ ഡെവലപ്മെന്റ് ഓഫീസർ ലിയോ രാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |