കോഴിക്കോട്: കേരളത്തിലെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള എസ്.സി.ഇ.ആർ.ടി മികവ് പുരസ്കാരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.എം റഷീദ ബീഗം, അക്രഡിറ്റേഷൻ കോ ഓർഡിനേറ്റർ കെ.ആർ സ്വാബിർ, കെ. റസീന എന്നിവർ ഏറ്റുവാങ്ങി.
സ്കൂളിന്റെ സമഗ്ര വികസന പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. കഴിഞ്ഞ വർഷം ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയുടെ നബറ്റ് അക്രഡിറ്റേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ പൊതു വിദ്യാലയമാണ് കാലിക്കറ്റ് ഗേൾസ് സ്കൂൾ. ഈ സമഗ്ര വികസന പദ്ധതി കേരള സ്കൂൾ സ്റ്റാന്റേർഡ് എന്ന രീതിയിൽ കേരളത്തിലെ എല്ലാ സ്കൂളുകൾക്കുമുള്ള ഗുണനിലവാര അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ആയി രൂപപ്പെടുത്തുകയാണെങ്കിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സമഗ്ര വികസനം സാദ്ധ്യമാവുമെന്ന് എസ്. സി. ഇ. ആർ. ടിയിൽ നടന്ന അവതരണത്തിൽ അഭിപ്രായപ്പെട്ടു.
2019 -20 ലെ കേരളത്തിലെ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 25 സ്കൂളുകൾക്കാണ് എസ്.സി.ഇ.ആർ.ടി അവാർഡ് തീരുമാനിച്ചത്. കൊവിഡ് കാരണം ഒരു വർഷം വൈകിയാണ് അവാർഡ് ദാന പരിപാടികൾ സംഘടിപ്പിച്ചത്
അവാർഡ് ദാന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഡോ. ജെ. പ്രസാദ്, ഡോ. എം.എ. ലാൽ, അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |