SignIn
Kerala Kaumudi Online
Friday, 20 September 2024 1.13 PM IST

തോൽക്കുമെന്ന് തോന്നിയപ്പോഴുണ്ടായ തിരിച്ചറിവ്; കാർഷിക നിയമം പിൻവലിച്ചതിൽ പ്രതികരിച്ച് ജിയോ ബേബി

Increase Font Size Decrease Font Size Print Page

jeo-

കൊച്ചി: വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ കർഷകരെ അഭിനന്ദിച്ച് നിരവധി പേരെത്തി. കൂട്ടത്തിൽ സംവിധായകൻ ജിയോ ബേബിയുടെ കുറിപ്പും ശ്രദ്ധിക്കപ്പെട്ടു.

'തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ ഉണ്ടായ തിരിച്ചറിവാണ്. ഫാസിസത്തെ അടിയറവു പറയിപ്പിച്ച കർഷകസമരം, ജയ് കിസാൻ" എന്നായിരുന്നു അദ്ദേഹം കുറിച്ചത്. കർഷകസമരത്തിൽ നിന്നുള്ള ചിത്രം ഉൾപ്പെടെ പങ്കുവച്ചാണ് ജിയോ ബേബി കുറിപ്പ് പോസ്റ്റ് ചെയ്‌തത്. നിരവധി പേരാണ് ഈ കുറിപ്പിനെ അഭിനന്ദിച്ചെത്തിയത്. മലയാളത്തിൽ ഏറെ ചർച്ചകൾക്ക് തുടക്കമിട്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധാനം ചെയ്‌തത് ജിയോ ബേബിയാണ്.

ഒരു വർഷത്തിലേറെയായി കർഷകർ നടത്തിയ സമരമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കർഷകർക്ക് നേരെ പലവട്ടം ആക്രമണങ്ങളുണ്ടായെങ്കിലും സമരത്തിൽ നിന്നും പിന്മാറാൻ അവർ ഒരുക്കമായിരുന്നില്ല. ഇന്ന് രാവിലെയാണ് മോദി കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FILM, CINEMA, FARMERS, DELHI, AGRICULTURE BILL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.