കൊടിയത്തൂർ: കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് പന്നിക്കോട് നിർമ്മിച്ച നാളികേര കോംപ്ലക്സ്
മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.
പ്രതിദിനം 50,000 നാളികേരം വരെ സംസ്കരിച്ച് വെളിച്ചെണ്ണയാക്കാനുള്ള പുതിയ സാങ്കേതിക സംവിധാനങ്ങളുണ്ട് ഇവിടെ. 2011ൽ ബാങ്ക് ആരംഭിച്ച വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റ് പുറത്തിറക്കിയ കോക്കനട്ട് ഓയിലിന് ലഭിച്ച വൻ സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് നബാർഡിന്റെ 5 കോടി സാമ്പത്തിക സഹായത്തോടെ നിലവിലുള്ള ഫാക്ടറിയ്ക്ക് സമീപം ആധുനിക കോംപ്ലക്സ് പൂർത്തിയാക്കിയത്.
ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വി.വസീഫ് അദ്ധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ ഫാക്ടറി പ്ലാന്റ് സ്വിച്ച് ഓൺ നിർവഹിച്ചു. ലോഗോ പ്രകാശനം കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ്ബാബുവും ക്വാളിറ്റി കൺട്രോൾ ലാബ് ഉദ്ഘാടനം കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി. വിശ്വനാഥനും വിപണനകേന്ദ്രം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തും നിർവഹിച്ചു. ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. ശിഹാബ് മാട്ടുമുറി, രതീഷ് കളക്കുടിക്കുന്ന്, എൻ.കെ.അബ്ദുറഹ്മാൻ, ദിപു പ്രേംനാഥ്, മാവൂർ വിജയൻ, കെ.വി. മുനീർ, സി.ടി. അഹമ്മദ്കുട്ടി, വി. വിനോദ്കുമാർ, ജോണി ഇടശ്ശേരി, എൻ. രവീന്ദ്രകുമാർ, ബിനോയ് ലൂക്കോസ്, വി.എ. സെബാസ്റ്റ്യൻ, അഷ്റഫ് കൊളക്കാടൻ, മജീദ് പുതുക്കുടി, ബാബു മൂലയിൽ, മാത്യു തറപ്പുതൊട്ടിയിൽ, റസാഖ് കൊടിയത്തൂർ, കെ.സി. നൗഷാദ്, എം.കുഞ്ഞിപ്പ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും ഡയറക്ടർ എ.സി. നിസാർബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |