എ ബി ഡിവില്ലിയേഴ്സ് വിരമിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് 2018ൽ വിരമിച്ചുവെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ അദ്ദേഹം തുടരുകയായിരുന്നു. എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന് ഐ.പി.എൽ ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റേയും താരമായ എബി ഡി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കുകയായിരുന്നു. ഇന്ത്യയിൽ നിരവധി ആരാധകരുള്ള അദ്ദേഹം വിരമിക്കൽ ട്വീറ്റിനൊപ്പമുള്ല ട്വീറ്റിൽ ഹിന്ദിയിൽ ധന്യവാദ് (നന്ദി) എന്നും കുറിച്ചിട്ടുണ്ട്.
എന്റെ സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു തുടങ്ങിയ അന്നുമുതൽ അത്യധികം ആവേശത്തോടെയും പൂർണമായും ആസ്വദിച്ചുമാണ് ഞാൻ ക്രിക്കറ്റ് കളിച്ചത്. ഇപ്പോൾ 37 വയസായി, എന്റെ ഉള്ളിലെ ആ തീനാളം അത്ര ശോഭയോടെ ഇനിയും തെളിഞ്ഞ് നിൽക്കില്ലെന്ന് തോന്നുന്നു. വിരമിക്കൽ സന്ദേശത്തിൽ ഡിവില്ലിയേഴ്സ് കുറിച്ചു. വിസ്മയ ഷോട്ടുകളിലൂടെ ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേയ്ക്കും ബൗളുകൾ പറത്തിയിരുന്ന ഡിവില്ലിയേഴ്സിനെ മിസ്റ്റർ 360 ഡിഗ്രി എന്നാണ് ആരാധർ ആവേശത്തോടെ വിളിച്ചിരുന്നത്.
ഡിവില്ലിയേഴ്സിന്റെ കരിയർ
അന്താരാഷ്ട്ര അരങ്ങേറ്റം-
2004 ഡിസംബറിൽ പോർട്ട് ഓഫ് എലിസബത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ.
ടെസ്റ്റുകൾ 114
ശരാശരി 50.66
റൺസ് 8765
സെഞ്ചുറി 22
അർദ്ധ സെഞ്ചുറി 46
ഉയർന്ന സ്കോർ 278 നോട്ടൗട്ട്.
വിക്കറ്റ് -2
ഏകദിനം-228
ശരാശരി-53.50
റൺസ് 9577
സെഞ്ചുറി 25
അർദ്ധ സെഞ്ചുറി 53
ഉയർന്ന സ്കോർ 176
വിക്കറ്റ് -7
ട്വന്റി-20-78
ശരാശരി-26.12
റൺസ് 1672
അർദ്ധ സെഞ്ചുറി 10
ഉയർന്ന സ്കോർ 79 നോട്ടൗട്ട്
ഐ.പി.എൽ -184
ശരാശരി-39.70
റൺസ് 5162
സെഞ്ചുറി 3
അർദ്ധ സെഞ്ചുറി 40
ഉയർന്ന സ്കോർ 133 നോട്ടൗട്ട്
ഏകദിനത്തിൽ വേഗമേറിയ സെഞ്ചുറി (31 പന്ത്)
ഏകദിനത്തിൽ വേഗമേറിയ അർദ്ധ സെഞ്ചുറി (16 പന്ത്)
ഏകദിനത്തിൽ വേഗമേറിയ 150 (64 ബാൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |