കോട്ടയം: ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ക്രമീകരണം ഏർപ്പെടുത്തി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ എല്ലാ പ്രാഥമിക, കുടുംബ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന് സൗകര്യമുണ്ടാകും. മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാളിലും പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലും ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്സിനെടുക്കാം. വിവിധ തരം അലർജികൾ ഉള്ളവർക്ക് വാക്സിനേഷന് ജനറൽ, താലൂക്ക് ആശുപത്രികളിൽ ഞായർ ഒഴികെ പ്രത്യേക സൗകര്യവുമുണ്ട്.
ജില്ലയിൽ ആകെ നൽകിയ കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായി ജില്ലാ കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |