ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ പുതിയ പരിശീലകൻ സാവി ഹെർണാണ്ടസിനു കീഴിലെ ആദ്യ മത്സരത്തിൽ ബാഴ്സലോണയ്ക്ക് ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ എസ്പാന്യോളിനെയാണ് തോൽപ്പിച്ചത്.48-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ മെംഫിസ് ഡെപേയാണ് ബാഴ്സയുടെ വിജയ ഗോൾ നേടിയത്.
ജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ബാഴ്സ ലാ ലിഗയിൽ ആറാം സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |