കോട്ടയം : ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ 89-ാ മത് ശിവഗിരി തീർത്ഥാടന സന്ദേശ പ്രചരണം ജില്ല , മണ്ഡലം, യൂണിറ്റ് തലങ്ങളിൽ സമ്മേളനങ്ങൾ, സെമിനാറുകൾ, പദയാത്രകൾ, വാഹന പ്രചരണം എന്നിവയോടെ പ്രാദേശിക തലങ്ങളിൽ ജില്ലയൊട്ടാകെ നടത്തും. തീർത്ഥാടന ലക്ഷ്യങ്ങളായി ഗുരുദേവൻ നിർദ്ദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ടു വിഷയങ്ങളും 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി ' എന്ന മഹാസന്ദേശവുമാണ് പ്രചരിപ്പിക്കുകയെന്ന് ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ, സെക്രട്ടറി സുകുമാരൻ വാകത്താനം, ട്രഷറർ മോഹനകുമാർ എസ്. എൻ.പുരം എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |