ആലപ്പുഴ: അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്ന വാർഡുതല ടീമുകളിലേക്ക് രണ്ടു വീതം സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു. പ്ലസ് ടു യോഗ്യതയും 18- 40നും മദ്ധ്യേ പ്രായവും സ്വന്തമായി സ്മാർട്ട് ഫോണുമുള്ള സന്നദ്ധ സേവകർക്ക് അപേക്ഷിക്കാം.
ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായുള്ള സന്നദ്ധ പ്രവർത്തകർ മുനിസിപ്പൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുമായി ബന്ധപ്പെടണം. www.sannadhasena.kerala.gov.inൽ ലോഗിൻ ചെയ്തും സന്നദ്ധത അറിയിക്കാം. വിശദ വിവരങ്ങൾ ജില്ലാ നോഡൽ ഓഫീസർ, അതിദരിദ്ര നിർണയ സെൽ (പ്രോജക്ട് ഡയറക്ടർ, പി.എ.യു), ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 04772961063.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |