SignIn
Kerala Kaumudi Online
Friday, 20 September 2024 3.16 PM IST

കെ.എസ്.ആർ.ടി.സി യുടെ ഉടമസ്ഥൻ ആര് ?

Increase Font Size Decrease Font Size Print Page

ksrtc

പി.എസ്.സിയിലൂടെ കെ.എസ്.ആർ.ടി.സി യിൽ ജോലിയിൽ പ്രവേശിച്ചവർക്കു സമയത്തു ശമ്പളമോ വിരമിച്ചവർക്കു പെൻഷനോ കൃത്യമായി നൽകാത്തതിനു കാരണമായി പറയുന്നത് സ്ഥാപനം നഷ്ടത്തിലാണെന്നാണ്. നിർദ്ദിഷ്ട നിയമന വ്യവസ്ഥകൾ പ്രകാരം ജോലിയിൽ പ്രവേശിച്ചവർക്ക് സ്ഥാപനം ലാഭത്തിലായാലേ വേതനവും വേതന പരിഷ്‌കരണവും നൽകൂ എന്നത് എന്ത് ന്യായമാണ് ?പൗരന്റെ അവകാശമായ മിതവ്യയ പൊതുഗതാഗതം ലാഭനഷ്ട വ്യവസായമായി കാണുന്നതു ശരിയാണോ? സ്ത്രീകൾക്കു സൗജന്യയാത്ര ഒരുക്കുന്ന തമിഴ്നാടിനെയും ഡൽഹിയെയും ആർ.ടി.സി.യെ ഡിപ്പാർട്ട്‌മെന്റാക്കി സംരക്ഷിക്കുന്ന ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെയും കുറിച്ച് സർക്കാരിനു അറിയില്ലേ?

ജോലിയുടെ കൂലി സമയത്തു ലഭിക്കുക എന്ന അവകാശം നിഷേധിക്കുകയാണ് സർക്കാർ. സ്ഥിരവരുമാനം മുന്നിൽക്കണ്ട് സ്വന്തമായി കിടപ്പാടത്തിനുൾപ്പെടെ ലോണുകളും മറ്റും എടുത്തവർ, ജോലിചെയ്ത് മാസാവസാനം കൂലിയില്ലാതെ നടുക്കടലിലാണ്.
പെൻഷൻകാർക്ക് ജീവനോപാധി നൽകേണ്ടത് ആരാണ് ? മാസങ്ങളോളം പെൻഷൻ ലഭിക്കാതെ നിരവധി പേർക്ക് ദയനീയമായി ജീവിതം അവസാനിപ്പിക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഭരണകർത്താക്കൾക്ക് ഒഴിയാൻ കഴിയുമോ?കെ.എസ്.ആർ.ടി.സി പെൻഷൻ സ്റ്റാറ്റ്യൂട്ടറിയാണെന്നും അതു സർക്കാർ നേരിട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവു വന്നിട്ടും പെൻഷൻ സർക്കാർ നേരിട്ട് നൽകാതെ എപ്പോഴെങ്കിലും നൽകുന്നതിനെതിരെ വൃദ്ധരായ പെൻഷൻകാർ വീണ്ടും ഹൈക്കോടതിയെ അഭയം പ്രാപിച്ചു . രണ്ടു മാസമായി മുടങ്ങിയ പെൻഷൻ നൽകിത്തുടങ്ങിയെന്നു കഴിഞ്ഞ ദിവസം സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും കോടതി അതു സംബന്ധിച്ച വിശദാംശങ്ങൾ രേഖാമൂലം സമർപ്പിക്കാൻ സർക്കാരിനു നിർദേശം നൽകിയിരിക്കുകയുമാണ്.
ഡിപ്പാർട്ട്‌മെന്റ് എന്ന പദമാറ്റത്തിലൂടെ മാത്രം കോർപ്പറേഷനാക്കി, നടത്തിപ്പിൽ ജീവനക്കാർക്ക് പങ്കാളിത്തമില്ലാത്ത സ്ഥാപനത്തിൽ നഷ്ടത്തിന്റെ പേരുപറഞ്ഞ് ശമ്പളവും പെൻഷനും സമയത്തു നൽകാത്തതു കേവല ധാർമ്മികത പോലും ലംഘിച്ചു കൊണ്ടാണ്.
2016 ൽ അന്നത്തെ സർക്കാർ മാസങ്ങളോളം പെൻഷൻ നൽകാതെ നിരവധി പേർ ആത്മഹത്യയിൽ അഭയം തേടിയപ്പോൾ അതിനെതിരെ ഒരാഴ്ചയിൽ തന്നെ രണ്ടു എഡിറ്റോറിയൽ എഴുതി പെൻഷൻ പുനർവിതരണത്തിനു സർക്കാരിനെ നിർബന്ധിതരാക്കി, കെ.എസ്.ആർ.ടി.സി പെൻഷൻകാരെ സ്വന്തം സഹോദരങ്ങളായി കണ്ട കേരളകൗമുദിയെ കേരളത്തിലെ കെ.എസ്.ആർ.ടി.സി കുടുംബങ്ങൾക്ക് മറക്കാൻ കഴിയില്ല.


കെ.അശോക കുമാർ(റിട്ട.എ.റ്റി.ഒ.)
ജനറൽ സെക്രട്ടറി

ട്രാൻസ്‌പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട്
ഫോൺ - 9495539051

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.