കൊച്ചി: തൊഴിലും അഭിമാനവും സംരക്ഷിക്കാൻ ചുമട്ട് തൊഴിലാളികളുടെ ആത്മാഭിമാന സദസ് സംഘടിപ്പിച്ചു. എളമരം കരീ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളികൾ ജീവൻ പണയം വച്ച് അദ്ധ്വാനിക്കുന്നവർ ആണെന്നും ചിലർ ചെയ്യുന്ന തെറ്റുകളുടെ പേരിൽ ചുമട്ടുതൊഴിലാളികളെയാകെ കടന്നാക്രമിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. എ.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹമത്തുള്ള, കെ. ചന്ദ്രൻ പിള്ള, അഡ്വ. കെ.പി. ഹരിദാസ്, കെ.എൻ. ഗോപി,കരിം പടത്തിക്കര, പി.ആർ. മുരളീധരൻ, കെ.ജെ. ജേക്കബ്, കെ.കെ. ഇബ്രാഹിം കുട്ടി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |