SignIn
Kerala Kaumudi Online
Thursday, 19 September 2024 8.59 AM IST

ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്

Increase Font Size Decrease Font Size Print Page
fish

ആലപ്പുഴ: മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമനിന്റെ (സാഫ്) നേതൃത്വത്തിൽ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു.

മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ (എഫ്.എഫ്.ആർ) അംഗത്വമുള്ള മത്സ്യക്കച്ചവടം, പീലിംഗ്, മീൻ ഉണക്കൽ മേഖലകളിലുള്ളവർക്ക് ഗ്രൂപ്പായി അപേക്ഷിക്കാം. ഒരു ഗ്രൂപ്പിൽ അഞ്ചുപേർ ഉണ്ടായിരിക്കണം. പ്രായപരിധിയില്ല.

സാഫിൽ നിന്ന് ജീവനോപാധി പദ്ധതികൾക്ക് ആനുകൂല്യം വാങ്ങിയിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. മത്സ്യക്കച്ചവടം, പീലിംഗ് മേഖലകളിലുള്ളവർക്ക് മുൻഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകൾക്ക് 50,000 രൂപ പലിശരഹിത വായ്പ നൽകും. ഓരോ അംഗത്തിനും 10,000 രൂപ വീതം ലഭിക്കും. ഫെസിലിറ്റേറ്റർമാർ മുഖേന ആഴ്ചയിൽ നിശ്ചിത തുക ഗ്രൂപ്പുകൾ തിരിച്ചടയ്ക്കണം.

മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്ന ഗ്രൂപ്പുകൾക്ക് തുടർന്നും റിവോൾവിംഗ് ഫണ്ട് ലഭിക്കും. അപേക്ഷകൾ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, സാഫ് ജില്ലാ നോഡൽ ഓഫീസ്, മത്സ്യഭവനുകൾ എന്നിവിടങ്ങളിൽ ലഭിക്കും. നാളെ വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9288908487, 9526880456.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.