മലപ്പുറം: ടൂറിസ്റ്റ് ബസ് മറിഞ്ഞ് മുപ്പതോളം പേർക്ക് പരിക്ക്. പുതുപൊന്നാനിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ പതിനേഴ് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും, മറ്റുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ച ഗാലക്സി എന്ന ബസാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ബസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും, യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |