സി.ബി.ഐ സീരീസിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം എറണാകുളത്ത് തുടങ്ങി. കെ. മധു - എസ്. എൻ. സ്വാമി ടീമൊരുക്കുന്ന ഈ ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ബുദ്ധിരാക്ഷസനായ സി.ബി.ഐ ഓഫീസർ സേതുരാമയ്യരായി അവതരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗമൊരുങ്ങുന്നത്.
സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് സി.ബി.എെയുടെ അഞ്ചാം ഭാഗം നിർമ്മിക്കുന്നത്.ആദ്യനാലുഭാഗങ്ങളുടെയും നിർമ്മാണകാര്യദർശിയായിരുന്ന അരോമ മോഹനാണ് അഞ്ചാം ഭാഗത്തിന്റെയും നിർമ്മാണ മേൽനോട്ടം.
മമ്മൂട്ടിയുടെ ഐക്കണിക്ക് കഥാപാത്രമായ സേതുരാമയ്യരെ വരവേൽക്കാനാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ പതിനാല് ജില്ലകളിലെയും റിലീസ് സ്റ്റേഷനുകളിൽ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ പ്രവർത്തകർ ചിത്രം തുടങ്ങിയ ദിവസം തന്നെ സേതുരാമയ്യരുടെ തിരിച്ചുവരവിന് സ്വാഗതം ആശംസിച്ചുകൊണ്ടുള്ള ഫക്സ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലെയും തിയേറ്ററുകളിൽ ആരാധകർ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതും ഇതാദ്യമാണെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ പ്രവർത്തകർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |