കാനഡയിൽ പഠിക്കാൻ അനസരം ഒരുക്കാമെന്ന് വാഗ്ദാനം
അടിമാലി: കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥന്റെ മകന് കാനഡയിൽ പഠനത്തിന് സൗകര്യം ഒരുക്കി നൽകാമെന്ന് ധരിപ്പിച്ച് ഇദ്ദേഹത്തിൽ നിന്ന് അക്കൗണ്ടു വഴി 42,300 രൂപ തട്ടിയെടുത്തു. മാസത്തിലേറെ ഫോണിലൂടെയും വാട്ട്സാപ്പിലൂടെയും നിരന്തം ബന്ധം സ്ഥാപിച്ച് 78,000 രൂപ മുടക്കിയാൽ പഠനത്തിനുള്ള സൗകര്യം ഏർപ്പെടുത്തി നൽകാം എന്നായിരുന്നു വാഗ്ദാനം. പിന്നീട് ഏജൻസിയിൽ നിന്നുള്ള ചിലർ മുംബെയിൽ എത്തിയിട്ടുണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ചില നിയമ പ്രശ്നങ്ങളുടെ പേരിൽ കേരളത്തിലേക്ക് വരുന്നതിന് താമസം ഉണ്ടാകുമെന്നുമറിയച്ചു. തുടർന്ന് അത്യാവശ്യമായി കുറച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടു. സംഭാഷണത്തിലും മറ്റും അസ്വാഭാവികത കാണാതിരുന്നതിനെ തുടർന്ന് അക്കൗണ്ട് വഴി പണം നൽകി. തുടർന്ന് 3 തവണ കൂടി പണം ആവശ്യപ്പെട്ടു. ആകെ 42,300 രൂപ അക്കൗണ്ടിലൂടെ നൽകി. പിന്നീട് മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ആയി. പലതവണ ശ്രമിച്ചെങ്കിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് താൻ തട്ടിപ്പിനിരയായതായി ഉദ്യോഗസ്ഥൻ ബോദ്ധ്യമായത്. പച്ചക്കറി സ്ഥാപനഉടമയെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്ത സംഭവം പുറത്തു വന്നതോടെയാണ് അടിമാലിയിലെ ഒരാഴ്ച മുമ്പു നടന്ന മറ്റൊരു തട്ടിപ്പുകഥ കൂടി പുറത്തുവന്നത്.