നിലമ്പൂർ:കർഷക സമരത്തിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂർ ചന്തക്കുന്നു ബ്ര്രസ്സാൻഡിൽ വെച്ച് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. സീനിയർ സിറ്റിസൺ, പാടശേഖര സമിതി, കർഷക സംഘം, പ്രവാസി സംഘം, വായനശാലകൾ തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് സദസ്സ് സംഘടിപ്പിച്ചത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലമ്പൂർ യുണിറ്റ് സെക്രട്ടറി ജോയ് പി ജോൺ സ്വാഗതം പറഞ്ഞു. ടോണി ജോർജ് കവിതാലാപനം നടത്തി. സീനിയർ സിറ്റിസൺ പ്രസിഡന്റ് മുഹമ്മദ് കുട്ടി അധ്യക്ഷം വഹിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം അരുൺ കുമാർ വിഷയാവതരണം നടത്തി. അു അബൂബക്കർ, മാത്യു കാരാവേലി എന്നിവർ ആശംസകൾ നേർന്നു.പരിഷത്ത് മേഖല സെക്രട്ടറി രഘുറാം നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |