ചെറുപുഴ: പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പ് ഫാമിലി വെൽഫയർ അസോസിയേഷൻ പെരിങ്ങോം കൃഷിഭവന്റെ സഹകരണത്തോടെ നടത്തുന്ന സ്ഥാപന പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതി തുടങ്ങി. പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘാടനം പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഫാമിലി വെൽഫയർ അസോസിയേഷൻ പ്രസിഡന്റ് സ്മിത പോളി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പ് മേധാവി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പി.പി. പോളി, പെരിങ്ങോം വയക്കര പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി. രവീന്ദ്രൻ, കൃഷി ഓഫീസർ ജി. നിഷ, അസിസ്റ്റന്റ് കൃഷി ഓഫിസർ ആർ.കെ. വിജയൻ, ഡെപ്യൂട്ടി കമാൻഡന്റ് കെ.എം. ബിജു, അസിസ്റ്റൻഡ് കമാന്റൻഡ് പി.ടി. സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |