SignIn
Kerala Kaumudi Online
Thursday, 19 September 2024 5.36 PM IST

പൊലീസിനെതിരെ എവിടെ പരാതി നൽകണം?, റിപ്പോർട്ട്‌ തേടി

Increase Font Size Decrease Font Size Print Page

police

തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ നൽകാൻ മനുഷ്യാവകാശ കമ്മിഷന്റെയും പൊലീസ് കംപ്ലെയിന്റ് അതോറി​റ്റിയുടെയും മേൽവിലാസം എല്ലാ പൊലീസ് സ്​റ്റേഷനുകളിലും പ്രദർശിപ്പിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സർക്കാരിന്റെ വിശദീകരണം തേടി. പൊലീസ്‌ മേധാവി നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണിത്.

സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് പരാതി നൽകുന്നതിനുള്ള വിജിലൻസ് വകുപ്പിന്റെ മേൽവിലാസം എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപിച്ചിട്ടുള്ളതിന് സമാനമായി പൊലീസ് സ്​റ്റേഷനുകളിലും ബോർഡ് സ്ഥാപിക്കണമെന്നാണ് പരാതിയിലെ ആവശ്യം. കൈക്കൂലി ചോദിച്ചാൽ എവിടെയാണ് പരാതി നൽകേണ്ടതെന്ന് പലർക്കും അറിയാം. എന്നാൽ പൊലീസിനെതിരെ എവിടെ പരാതി നൽകണമെന്ന് പലർക്കുമറിയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.