"എന്താണ് ഗയ്സ് ഇത്,എന്ത് അവസ്ഥയാണ്? ഗയ്സ്", കുറച്ചുനേരം ഈ ഗയ്സ് ഒന്നുകേട്ടാലോ? കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളം കനത്ത മഴയും വെള്ളപ്പൊക്കവും നേരിടുകയാണ്. മഴയെത്തുടർന്ന് വീടും പരിസരവും വെള്ളത്തിലാകുന്ന അവസ്ഥയിൽ നിരവധി പേർ സഹായത്തിനായി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. നാമെല്ലാവരും ഇത്തരം വീഡിയോകൾ പരസ്പരം കൈമാറുകയും ചെയ്യാറുണ്ട്. എന്നാൽ അടുത്തിടെ ഫേസ്ബുക്കിൽ തരംഗമായ ഇത്തരമൊരു വീഡിയോ എല്ലാവരെയും ചിരിപ്പിക്കുകയാണുണ്ടായത്.
ഫേസ്ബുക്കിൽ പങ്കുവച്ച ഒരു ക്യൂട്ട് വീഡിയോയാണിപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. അതിലെ ഒരു കൊച്ചുമിടുക്കിയാണ് ഇപ്പോൾ താരം. പുതിയ തലമുറ കൂടുതലായും ഉപയോഗിക്കുന്ന, യുട്യൂബേഴ്സിലൂടെ പ്രചാരം നേടിയ വാക്കായ 'ഗയ്സ്' ആണ് ഈ വീഡിയോയിലെ ഹൈലൈറ്റ്. കനത്ത മഴയിൽ തന്റെ വീടും പരിസരവും വെള്ളത്തിലായതാണ് കുട്ടി പങ്കുവയ്ക്കുന്നത്. എന്നാൽ കുട്ടിയുടെ അവതരണരീതിയാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റുന്നത്. വളരെ രസകരവും നിഷ്ക്കളങ്കവുമായ കുട്ടിയുടെ വിവരണത്തിൽ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. വീഡിയോയിൽ കുട്ടിയുടെ മാതാപിതാക്കളും വന്നുപോകുന്നുണ്ട്. വളരെ സ്വാഭാവികമായി വീട്ടിലെ അവസ്ഥ പങ്കുവയ്ക്കുന്ന കുട്ടിയുടെ വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തോളം പേരാണ് കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |