SignIn
Kerala Kaumudi Online
Thursday, 19 September 2024 3.57 AM IST

വിവാഹ വേദിയിൽ വരൻ നോക്കി നിൽക്കെ വധുവിന്റെ സീമന്ത രേഖയിൽ കുങ്കുമം ചാർത്തിയത് മറ്റൊരു പുരുഷൻ, വൈറൽ വീഡിയോ കാണാം

Increase Font Size Decrease Font Size Print Page
marriage

ന്യൂഡൽഹി: സിനിമാ രംഗങ്ങളെ അതിശയിപ്പിക്കുന്ന വിധത്തിലുള്ള രംഗങ്ങൾ ചിലപ്പോഴെങ്കിലും ജീവതത്തിലും നടക്കാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തിനാണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗോരഖ്പൂർ സാക്ഷ്യം വഹിച്ചത്.

വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വധൂ-വരൻമാർ വേദിയിൽ എത്തി. വിവാഹ ചടങ്ങുകൾ ആരംഭിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. വരനെയും ബന്ധുക്കളെയും തള്ളി മാറ്റി കൊണ്ട് ഒരു യുവാവ് വിവാഹ വേദിയിലേക്ക് കടന്ന് വരുകയും വധുവിന്റെ നെറ്റിയിൽ ബലപ്രയോഗത്തിലൂടെ സിന്ദൂരം അണിയിക്കുകയുമായിരുന്നു. ബന്ധുക്കൾ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവ വികാസങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പതിയുകയും വീഡിയോ വൈറലാകുകയും ചെയ്തു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ജോലിക്കായി നഗരത്തിന് പുറത്ത് പോയ വധുവിന്റെ മുൻ കാമുകനായിരുന്നു വിവാഹ വേദിയിൽ എത്തിയ യുവാവ് എന്ന് പറയപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, UTTARPRADESH, MARRIAGE IN UP, VIRAL UP MARRIAGE VIDEO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.