SignIn
Kerala Kaumudi Online
Thursday, 19 September 2024 2.19 PM IST

വാരാന്ത്യ അവധിദിനങ്ങളില്‍  യു എ ഇ മാറ്റം വരുത്തിയത് ഈ ഒരു ലക്ഷ്യം മുൻനിറുത്തി

Increase Font Size Decrease Font Size Print Page
uae-

അടുത്ത വർഷം മുതൽ രാജ്യത്തെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം വരുത്താനുള്ള നിർണായക തീരുമാനമെടുത്തിരിക്കുകയാണ് ഗൾഫ് രാജ്യമായ യു.എ.ഇ. 2022 ജനുവരി ഒന്നുമുതൽ ശനി , ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. . വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകിട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. നിലവിൽ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.

വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരം ഇനിമുതൽ ഉച്ചയ്ക്ക് 1.15 ന് ആയിരിക്കും. ഉച്ചയ്ക്ക് 12.15ഓടെ നടക്കുന്ന ജുമാ നമസ്കാരമാണ് ഒരു മണിക്കൂർ മാറ്റിവയ്ക്കുന്നത്. ഇതിന് ശേഷമാകും വെള്ളിയാഴ്ച കുത്തുബ. ഒരു ഇസ്ലാമിക രാജ്യം സമീപകാലത്ത് എടുക്കുന്ന ഏറ്റവും വലിയ തീരുമാനമാണിത്.

യു.എ.ഇയുടെ പുതിയ തീരുമാനം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളർച്ച ലക്ഷ്യമിട്ടാണെന്നാണ് സാമ്പത്തിക വിദഗദ്ധർ വ്യക്തമാക്കുന്നത്. ആഗോള വിപണികളുമായി യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ വിന്യസിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് യു.എ.ഇയുടെ പുതിയ തീരുമാനം. കഴിഞ്ഞ ഒരു വർഷമായി സമ്പദ്‌വ്യവസ്ഥയെ വിദേശ നിക്ഷേപത്തിന് കൂടുതൽ ആകർഷകമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

തിങ്കളാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന രീതിയിലാണ് ജോലിസമയം ക്രമീകരിച്ചിരിക്കുന്നത്. ഈ നീക്കം ശനി-ഞായർ വാരാന്ത്യം പിന്തുടരുന്ന രാജ്യങ്ങളുമായുള്ള സുഗമമായ സാമ്പത്തിക, വ്യാപാര, സാമ്പത്തിക ഇടപാടുകൾ ഉറപ്പാക്കുമെന്നും ആയിരക്കണക്കിന് യു.എ.ഇ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക് ശക്തമായ അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങളും അവസരങ്ങളും സുഗമമാക്കുമെന്നും സർക്കാർ കണക്കാക്കുന്നു. വികസിത വിപണികളുമായി ഒരേസമയം പേയ്‌മെന്റ് സെറ്റിൽമെന്റുകൾ നടത്താൻ കഴിയുന്നത് സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകുമെന്നും ടൂറിസം വ്യവസായത്തിനും ഇതു ഗുണകരമാകുമെന്ന് അൽദാബി ക്യാപിറ്റലിലെ ചീഫ് സ്ട്രാറ്റജി ഓഫീസർ മുഹമ്മദ് അലി യാസിൻ പറഞ്ഞു. മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് ഇതൊരു നല്ല പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വ്യക്തിനിയമങ്ങൾ അടക്കം പരിഷ്കരിക്കുന്നതിന് യു.എ.ഇ അടുത്തിടെ നടപടിയെടുത്തിരുന്നു. നിക്ഷേപകരെ ആകർഷിക്കുന്നതിനായി ദീർഘകാല വിസകൾ ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, GULF, GULF NEWS, UAE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.