ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീണ പാർപ്പിട പദ്ധതി (പി.എം.എ.വൈ.ജി ) 2024 മാർച്ച് വരെ തുടരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. പദ്ധതിയിൽ ലക്ഷ്യമിട്ട 2.95 കോടിയിൽ ബാക്കിയുള്ള 155.75 ലക്ഷം വീടുകൾ നിർമ്മിക്കാൻ 2,17,257 കോടി വകയിരുത്തി. ഇതിൽ 1,25,106 കോടി കേന്ദ്ര വിഹിതവും 73,475 കോടി സംസ്ഥാന വിഹിതവുമാണ്. ഇതുകൂടാതെ നബാർഡിന് പലിശ തിരിച്ചടവിനായി 18,676 കോടി രൂപയും ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |