രാമനാട്ടുകര: മാപ്പിള കലയ്ക്കുള്ള കേരള ഫോക്ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം സഫീദ മുഹമ്മദ് ഷെറിൻ മന്ത്രി എം.വി.ഗോവിന്ദനിൽ നിന്ന് ഏറ്റുവാങ്ങി. രാമനാട്ടുകര ഇസ്രാ സ്കൂൾ ഓഫ് ഡാൻസ് ഡയരക്ടറാണ് സഫീദ.
മാപ്പിള കലാ ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ സുപ്രീം കൗൺസിൽ അംഗം ആൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളിലും കോളേജുകളിലും മാപ്പിള കലാ പരിശീലകയായി എത്തുന്നുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ് ഇവർ.
പരേതനായ കെ.പി. അബ്ദുല്ലക്കുട്ടിയുടെയും സി.വി ഫാത്തിമയുടെയും മകളാണ് . ഭർത്താവ്: മുഹമ്മദ് ഷെറിൻ. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് ഇസ്രാ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |