ഇന്ത്യ കണ്ടിട്ടുള്ള അസാധാരണമാം വിധം പ്രഗൽഭനായ സൈനിക ഓഫീസർമാരിൽ ഒരാളെയാണ് നഷ്ടമായത്. സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് സൈനിക ഓഫീസർമാരുടെയും വിയോഗത്തിൽ അങ്ങേയറ്റം ദുഃഖിക്കുന്നു. ഈ നഷ്ടം നികത്താനാവാത്തതാണ്. അദ്ദേഹത്തിന്റെ അമൂല്യമായ സംഭാവനകളും വിവേകപൂർണമായ നടപടികളും രാജ്യത്തിന് വിലപ്പെട്ടതാണ്. മഹാനായ ആ മനുഷ്യന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മറ്റ് സൈനികരുടെയും വേർപാടിൽ രാജ്യത്തിന്റെ ദുഃഖത്തിൽ ഞാനും എന്റെ കുടുംബവും വിശദീകരിക്കാനാവാത്ത വേദനയോടെ പങ്കുചേരുന്നു.അവരുടെ ഉറ്റവരെയും ഉടയവരെയും ഹൃദയഭാരത്തോടെ അനുശോചനം അറിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |