ദോഹ: പ്രസവത്തെത്തുടർന്ന് മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു. കണ്ണൂര്‍ തലശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്റ്റുമായ ഹിബ ഇസ്മയില്‍ ആണ് മരിച്ചത്.മുപ്പത് വയസായിരുന്നു. കോഴിക്കോട് സ്വദേശി മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്.
തലശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്റെയും മഹ്മൂദയുടെയും മകളാണ്. മൂന്നാഴ്ച മുമ്പാണ് ഹിബ ആണ് കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞയാഴ്ച തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയിലാവുകയും ആയിരുന്നു. തുടർന്ന് വെന്റിലേറ്ററിലാക്കി.
പ്രസവത്തിന് ശേഷം അമേരിക്കയില്‍ ഉപരിപഠനത്തിന് പോകാന്‍ തയാറെടുക്കുകയായിരുന്നു ഹിബയെന്ന് ബന്ധുക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |