സുൽത്താൻ ബത്തേരി: കാറിൽ കടത്തികൊണ്ടുവരികയായിരുന്ന രണ്ടര ഗ്രാം ഹാഷിഷ് ഓയിലുമായി നാല് പേരെ പൊലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി കല്ലാരംകെട്ടിൽ കെ.കെ.റിയാസ് (30), നായ്ക്കെട്ടി നിരപ്പം സ്വദേശികളായ മഠത്തുംകുഴിയിൽ സൽമാൻ ഫാരീസ് (27), സഹോദരൻ സാലു സാഹിസ് (23), കാർ ഡ്രൈവർ കടുംപോട്ടിൽ മുഹമ്മദ് ഫായീസ് (22) എന്നിവരെയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നായ്ക്കെട്ടിയിൽ വെച്ച് പിടികൂടിയത്.
ആന്റി നർക്കോട്ടിക് സ്ക്വാഡിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി പൊലീസ് ഇൻസ്പെക്ടർ പി.കെ.ബെന്നി, സബ്ബ് ഇൻസ്പെക്ടർ ജെ.ഷജിൻ, എ.എസ്.ഐ അനീഷ്, സി.പി.ഒ സജാത്, ഡ്രൈവർ ചന്ദ്രൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |