അടിമാലി: രണ്ട് കിലോ ഉണക്ക കഞ്ചാവുമായി രണ്ട് പേർ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായി.അടിമാലി ഇന്ധിരാഗാന്ധി കോളനിക്ക് സമീപത്തു നിന്നും തലമാലിക്കുടി കൊല്ലിയത്ത് സിറിയക് ജോർജ്ജ്, അടിമാലി പഴംമ്പിള്ളി ശ്രീകുമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കൈമാറാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയിലാകുകയായിരുന്നു.പിടിയിലായവർ മുമ്പും കേസുകളിൽ അകപ്പെട്ടിട്ടുള്ളതായും ക്രിസ്തമസ് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് മുമ്പ് കേസുകളിൽ അകപ്പെട്ടിട്ടുള്ളവരെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് പ്രതികൾ പിടിയിലായതെന്നും സർക്കിൾ ഇൻസ്പെക്ടർ ഷൈബു പറഞ്ഞു.പ്രതികൾ ഒരുമിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്നവരാണെന്നും തമിഴ്നാട്ടിൽ നിന്നും കുറഞ്ഞവിലക്ക് കഞ്ചാവെത്തിച്ച് അടിമാലി മേഖലയിലടക്കം കൂടിയ വിലക്ക് ചില്ലറ വിൽപ്പന നടത്തിവരികയാണ് ഇവർ ചെയ്തിരുന്നതെന്നും നാർക്കോട്ടിക് ഉദ്യോഗസ്ഥർ പറഞ്ഞു.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ അനിൽ എം സി, സതീഷ് റ്റി വി, വിനേഷ് സി എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിജുമോൻ കെ എൻ, മാനുവൽ എൻ ജെ, രാമകൃഷ്ണൻ പി, അനീഷ് ഡി ആർ, സന്തോഷ് തോമസ്സ്, എക്സ്സൈസ് ഡ്രൈവർ നാസർ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ അനൂപ് തോമസ്സ്, പി എം ജലീൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |