കൊച്ചി: കൊച്ചി കോർപ്പറേഷൻ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെയും വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന 'മിയാവാക്കി' പദ്ധതിയുടെയും 'കൊച്ചി ഇതിലേ വേ ഫൈൻഡിംഗ് സൈനേജു'കളുടെയും ഉദ്ഘാടനം തിങ്കളാഴ്ച ഫോർട്ടുകൊച്ചിയിൽ കെ .ജെ .മാക്സി എം.എൽ.എ നിർവഹിക്കും. മേയർ എം . അനിൽകുമാർ അദ്ധ്യക്ഷനാകും. കവാക്കി പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് 3.30ന് എഡ്വേർഡ് മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും വേ ഫൈൻഡിംഗ് സൈനേജുകളുടെ ഉദ്ഘാടനം വൈകിട്ട് 4.30ന് ഫോർട്ടുകൊച്ചി ഫോക്ക്ലോർ തീയേറ്റർ പരിസരത്തും നടക്കും. കാലാവസ്ഥ വ്യതിയാനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ടുള്ള വനവത്കരണമാണ് മിയാവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |