കൊച്ചി: അഡ്വർട്ടൈസിംഗ് രംഗത്ത് നൽകിവരുന്ന പെപ്പർ ക്രിയേറ്റിവ് അവാർഡുകൾ നാളെ (17) കൊച്ചിയിൽ സമ്മാനിക്കും. ഹോട്ടൽ ലെ മെറീഡിയൻ കൺവെൻഷൻ സെന്ററിൽ വൈകിട്ട് 6ന് ആരംഭിക്കുന്ന ചടങ്ങിൽ ഇന്ത്യൻ അഡ്വർട്ടൈസിംഗ് രംഗത്തെ പ്രമുഖനും ഫേമസ് ഇന്നവേഷൻസ് സ്ഥാപകനും ചീഫ് ക്രിയേറ്റിവ് ഓഫീസറുമായ രാജ് കാംബ്ലേ മുഖ്യാതിഥിയാകും.
ഏജൻസി ഒഫ് ദി ഇയർ, അഡ്വർട്ടൈസർ ഒഫ് ദ ഇയർ എന്നിവയ്ക്ക് പുറമേ 25 വിഭാഗങ്ങളിലാണ് അവാർഡ് നൽകുക.
ബംഗലൂരുവിലെയും ചെന്നൈയിലെയും മികച്ച ഏജൻസികൾക്കായി പ്രത്യേക അവാർഡും ചടങ്ങിൽ സമ്മാനിക്കുമെന്ന് പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |