നിലമ്പൂർ: നിലമ്പൂർ ടൗണിനോട് ചേർന്ന് ആശുപത്രിക്കുന്ന് ഡിവിഷനിൽ വീണ്ടും കാട്ടാനയെത്തി നാശനഷ്ടം വരുത്തി. ആശുപത്രിക്കുന്ന് ഡിവിഷനിൽ വട്ടപ്പൊയിലിലെ തമ്പലങ്ങോട് ശ്രീദേവിയുടെ മതിൽ തകർക്കുകയും പറമ്പിലെ വാഴകൾ നശിപ്പിക്കുകയും ചെയ്തു. വനം വകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് തകർത്താണ് ആന ജനവാസ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയെത്തിയത്. ഇത് ആശങ്ക കൂട്ടുകയാണെന്ന് വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |