ന്യൂഡൽഹി: നാല്പതിനായിരം വർഷമായി ഇന്ത്യക്കാരുടെ ഡി.എൻ.എ ഒന്നാണെന്ന് ആർ.എസ്.എസ് മേധാവി ഡോ.മോഹൻ ഭാഗവത്. ധരംശാലയിൽ മുൻ സൈനികരുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ എല്ലാവരുടെയും പൂർവികർ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ ആർ.എസ്.എസ് നിയന്ത്രിക്കുന്നില്ല. സർക്കാരിന് വേറെ സംവിധാനവും വ്യത്യസ്ത പ്രവർത്തന ശൈലിയുമുണ്ട്.
96 വർഷമായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തിട്ടുണ്ട്. പാർലമെന്റിൽ മാത്രമല്ല, സമൂഹത്തിന് ആവശ്യമുള്ള മേഖലകളിലെല്ലാം സ്വയം സേവകരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |