ശിവഗിരി: 89-ാമത് തീർത്ഥാടനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിവഗിരിമഠം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യോഗം ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഒഫ് നഴ്സിംഗ് ഹാളിൽ തീർത്ഥാടന
കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു.
സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി മഹാദേവാനന്ദ, സ്വാമി ജ്ഞാനചൈതന്യ, ശിവഗിരിമഠം ലീഗൽ അഡ്വൈസർ എ. മനോജ് എന്നിവർ സംസാരിച്ചു. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും, മഠം വക സ്ഥാപനങ്ങളിൽ താമസിക്കുന്ന തീർത്ഥാടകരുടെ ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമതയോടെ നടത്താനും തീരുമാനിച്ചു.
ഫോട്ടോ: ശിവഗിരിമഠം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യോഗത്തിൽ സ്വാമി സച്ചിദാനന്ദ സംസാരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |