പുതിയ യാത്രാപാക്കേജുകളുമായി ഐ.ആർ.സി.ടി.സി
കൊച്ചി: ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രം മലയാളികളുടെ ഇഷ്ട തീർത്ഥാടനകേന്ദ്രമായി മാറുന്നു. റെയിൽവേ പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.സി.ടി.സിയുടെ വൈഷ്ണോദേവി യാത്രാ പാക്കേജിന് വലിയ ഡിമാൻഡ്. മാർച്ച് 12ന് പുറപ്പെടുന്ന ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിന് നല്ല ബുക്കിംഗുമാണ്. ആവശ്യമെങ്കിൽ ഡിമാൻഡുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഐ.ആർ.സി.ടി.സി
രാജസ്ഥാനിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ബിക്കനീറിലെ കർണിമാതാ ക്ഷേത്രം, പുഷ്കർ, അജ്മീർ, മഹാ നിർമ്മിതികളാൽ സമ്പന്നമായ കുംഭൽഗഡ്, ഉദയ്പൂർ, അമൃത്സർ, ഗോവ വഴിയാണ് വൈഷ്ണോദേവി യാത്ര. 24ന് തിരികെയെത്തും. ടിക്കറ്റ് നിരക്ക് 13,600 രൂപ. പ്രത്യേക ട്രെയിനിൽ സ്ലീപ്പർ ക്ലാസിലാണ് യാത്ര. സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിൽ നിന്ന് യാത്രാക്കാർക്ക് ട്രെയിനിൽ കയറാം.
ഐ.ആർ.സി.ടി.സിയുടെ
മറ്റു യാത്രാ പാക്കേജുകൾ
മധുര, രാമേശ്വരം, ധനുഷ്കോടി ട്രെയിൻയാത്ര (നിരക്ക് 8,800 രൂപ മുതൽ)
ഡൽഹി, ജയ്പൂർ, ആഗ്ര ഗാേൾഡൻ ട്രയാംഗിൾ വിമാനയാത്ര (26,620 രൂപ മുതൽ)
ഷിംല, മണാലി, കുളു വിമാനയാത്ര (36,100 രൂപ മുതൽ)
അസാം, മേഘാലയ വിമാനയാത്ര (37,400 രൂപ മുതൽ)
നൈനിറ്റാൾ, ജിം കോർബെറ്റ്, ഡൽഹി വിമാനയാത്ര (2,600 രൂപ മുതൽ )
• എറണാകുളം: 8287932082, 8287932117
• തിരുവനന്തപുരം: 82879 32095
• കോഴിക്കോട്: 8289932098
• www.irctctourism.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |