മുക്കം: വൃദ്ധനെ കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുമാരനെല്ലൂർ ചോലയിൽ തൊടികയിൽ വിജയനെ (63) വധിക്കാൻ ശ്രമിച്ച കേസിൽ ടാർസൻ എന്ന വടക്കേക്കുന്നത്ത് ഹരീഷ് ബാബുവിനെ (22) ആണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടുമുറ്റത്ത് ഗോതമ്പ് ഉണക്കാനിടുന്നതിനിടെ പിന്നിലൂടെ ചെന്ന് വൃദ്ധന്റെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചത്. അറസ്റ്റിലായ യുവാവ് അയൽവാസിയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണം മോഷ്ടിച്ച കേസിലും പ്രതിയാണ്. മുക്കം പൊലീസ് സബ് ഇൻസ്പെക്ടർ സജിത്ത് സജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷഫീഖ്, പ്രശാന്ത്, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |