SignIn
Kerala Kaumudi Online
Wednesday, 25 September 2024 5.31 PM IST

മറക്കണ്ണിൽ പതിഞ്ഞ വാർത്താ ചരിത്രം,​ പോർട്ട് ഫോളിയോ പ്രദർശനം 4 വരെ

Increase Font Size Decrease Font Size Print Page
portfolio

കൊച്ചി: കൊവിഡ് ഭീതിയിൽ നാടൊന്നാകെ വീട്ടകങ്ങളിലായപ്പോഴും രാവും പകലുമില്ലാതെ തുറന്നിരുന്ന മൂന്നാംകണ്ണിൽ ഒപ്പിയെടുത്ത ചിത്രങ്ങളുമായി പോർട്ട് ഫോളിയോ 2022 ശ്രദ്ധേയമാവുന്നു. രണ്ടു വർഷക്കാലം നഗരത്തിൽ നടന്ന പ്രധാന വാർത്താ സംഭവങ്ങൾ പകർത്തിയെടുത്തതിന്റെ പ്രദർശനമാണ് എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ പോർട്ട് പോളിയോ ചിത്രപ്രദർശനത്തിലുള്ളത്. മന്ത്രി പി.രാജീവ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ഫോട്ടോ ജേണലിസ്റ്റ് ഫോറത്തിന്റെ സിൽവർ ജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി മികവിന് കഴിഞ്ഞ വർഷങ്ങളിൽ വിവിധ പുരസ്‌കാരങ്ങൾ നേടിയവരെ നടൻ ജയസൂര്യ ആദരിച്ചു. ഫോറം കൺവീനർ മനു വിശ്വനാഥ് അദ്ധ്യക്ഷനായി. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ഡോ.എൻ. അനിൽകുമാർ, പ്രസ്‌ക്ലബ് ആക്ടിംഗ് പ്രസിഡന്റ് ജിപ്‌സൺ സിക്കേര, സെക്രട്ടറി സി.എൻ. റെജി, ഫോറം ജോയിന്റ് കൺവീനർ ജോഷ്‌വാൻ മനു തുടങ്ങിയവർ സംസാരിച്ചു. വിവിധ പത്രമാദ്ധ്യമ സ്ഥാപനങ്ങളിലെ 42 ഫോട്ടോഗ്രാഫർമാരുടെ തിരഞ്ഞെടുത്ത 78 വാർത്താചിത്രങ്ങളാണ് ഇത്തവണ കാഴ്ച്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. രണ്ടു വർഷം മുമ്പ് മരട് ഫ്ലാറ്റ് പൊളിച്ചതു മുതലിങ്ങോട്ട് കൊവിഡ് ഉൾപ്പെടെയുള്ള കാലഘട്ടം മുഴുവൻ പ്രദർശനത്തിൽ കാണാനാകും. മാതാപിതാക്കൾക്ക് കൊവിഡ് ബാധിച്ചതോടെ നോക്കാനാളില്ലാതായി തനിച്ചായ പിഞ്ചു കുഞ്ഞിനെ പരിപാലിച്ച മേരി അനിത കുട്ടിയെ തിരിച്ചു കൊടുക്കുന്ന ദൃശ്യം ഒപ്പിയെടുത്ത കേരളകൗമുദി ചീഫ് ഫോട്ടോ ജേണലിസ്റ്റ് എൻ.ആർ. സുധർമ്മദാസിന്റെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. കൊവിഡ് നിയന്ത്രണത്തിന് ശേഷം ആദ്യമായി പറന്നിറങ്ങിയ വിമാനത്തിന്റെ ചിത്രമാണ് ഫോട്ടോ ജേർണലിസ്റ്റ് അനുഷ് ഭദ്രന്റേത്. കൊവിഡ് രോഗിയുമായി വീൽ ചെയറിൽ പോകുന്ന ആരോഗ്യ പ്രവർത്തകയുടെ ഫോട്ടോയാണ് ജോഷ്‌വാൻ മനുവിന്റേത്. നടൻ ജോജുവും കോൺഗ്രസുമായി നടന്ന സംഘർഷത്തിന്റെ ചിത്രങ്ങൾ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നതാണ്. ചിത്രപ്രദർശനം നാലിന് അവസാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, EXHIBITION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.