SignIn
Kerala Kaumudi Online
Thursday, 19 September 2024 1.28 PM IST

തൊഴിലാളികളുടെ പ്രതിഷേധ സമരം

Increase Font Size Decrease Font Size Print Page
intuc

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെയിൽ എസ്.സി.എൽ കേരള ലിമിറ്റഡ് (സ്റ്റീൽകോംപ്ലക്‌സ്) കമ്പനി തൊഴിലാളികൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കമ്പനിയുടെ പ്രതിസന്ധി പരിഹരിക്കുക, കമ്പനിയുടെ അമ്പത് ശതമാനം ഷെയർ കേന്ദ്ര സർക്കാർ സ്ഥാപനമായ സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയുടെ കൈവശമായതു കൊണ്ടും കമ്പനിയ്ക്ക്‌വേണ്ടി സർക്കാറിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കാത്തതിനാലും 15 മാസമായി മുടങ്ങിയ ശമ്പളം നൽകുക, കമ്പനിക്കകത്ത് സെയിലിന്റെ ഡിപ്പോ ആരംഭിച്ച് തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി സമരം ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ.എൽ. കോഓർഡിനേഷൻ കമ്മറ്റി കൺവീനർ കെ.ഷാജി അദ്ധ്യക്ഷനായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, SAMARAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.