റിയോ ഡി ജനീറോ : ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽസൊനാരോയെ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടലിലെ തടസം നീക്കുന്നതിന് അദ്ദേഹത്തിന് വിദഗ്ദ്ധ ചികിത്സ വേണ്ടി വന്നേക്കുമെന്ന് ബൊൽസൊനാരോയുടെ ഡോക്ടറെ ഉദ്ധരിച്ച് ബ്രസീലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
66 കാരനായ ബൊൽസൊനാരോയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി. 2018ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊൽസൊനാരോയ്ക്ക് കുത്തേറ്റിരുന്നു. അന്ന് കുടലിൽ ആഴത്തിൽ കുത്തേറ്റ അദ്ദേഹം പിന്നീട് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |