കയ്പമംഗലം: കയ്പമംഗലം കൂരിക്കുഴിയിൽ വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും നാല് ലക്ഷം രൂപയും കവർച്ച ചെയ്ത സംഘത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം തായ്നഗർ പുതിയവീട്ടിൽ അബ്ദുൾ സലാം (24), എങ്ങണ്ടിയൂർ അഷറഫ് (53), വാടാനപ്പിള്ളി അമ്പലത്ത് വീട്ടിൽ റഫീഖ് (31) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി എൻ.എസ്. സലീഷിന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.എച്ച്.ഒ സുജിത്ത്, എസ്.ഐമാരായ പി.സി. സുനിൽ, സന്തോഷ്, എ.എസ്.ഐമാരായ സി.ആർ. പ്രദീപ് തുടങ്ങിയ പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭർത്താക്കന്മാർ വിദേശത്തുള്ള വീട്ടമ്മമാരെയാണ് സംഘം ലക്ഷ്യം വയ്ക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മമ്മാരെ ഫോണിൽ വിളിച്ചു സൗഹൃദം സ്ഥാപിച്ച് പണം തട്ടുകയാണ് ഇവർ ചെയ്യുന്നത്. പിടിയിലായ സംഘം മുമ്പ് സിനിമാ നടി ഷംനാ കാസിമിന്റെ കൈയിൽ നിന്നും പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടവരാണ്. അറസ്റ്റിലായ മൂന്ന് പ്രതികൾക്കെതിരെ കാട്ടൂർ, വലപ്പാട്, വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനുകളിലും എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |