പൊന്നാനി : പൊന്നാനിയിൽ മയിലിനെ കറിവച്ച സംഭവത്തിൽ ഒരാൾ റിമാൻഡിൽ. കഴിഞ്ഞ ദിവസമാണ് നാടോടി സംഘം മയിലിനെ പിടികൂടി കറിവച്ചതിനെ തുടർന്ന് തമിഴ്നാട് സ്വദേശി ശിവ അറസ്റ്റിലായത്.. വ്യാഴാഴ്ച രാത്രിയിൽ നിലമ്പൂരിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ പൊന്നാനിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് തുയ്യത്ത് നിന്നും മയിലിനെ പിടികൂടി കറിവച്ചത്. തമിഴ്നാട് സ്വദേശികളായ ശിവ, മീനാക്ഷി,ഗണേശൻ എന്നിവർ ചേർന്നാണ് മയിലിനെ കറി വച്ചത്. തുയ്യം ഭാഗത്ത് രണ്ട് മയിലുകൾ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് അവശിഷ്ടങ്ങൾ കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |